മണ്ണാര്‍ക്കാട്:’സംശുദ്ധം സദ്ഭരണം ‘ എന്ന സന്ദേശവുമായി പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ക്ക് ഫെബ്രുവരി 7 ന് വൈകുന്നേരം 6 മണിക്ക് മണ്ണാര്‍ക്കാട് സ്വീക രണം നല്‍കും.സ്വീകരണ സമ്മേളനം വന്‍വിജയമാക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.വടക്കുമണ്ണം വിജയ് ജ്യോതി ഓഡിറ്റോ റിയത്തില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.എ.സലാം അധ്യ ക്ഷനായി.കെ.പി.സി.സി സെക്രട്ടറി പി.ജെ.പൗലോസ് മുഖ്യപ്രഭാ ഷണം നടത്തി.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള, കണ്‍വീനര്‍ പി. ബാലഗോപാല്‍,മണ്ഡലം കണ്‍വീനര്‍പി.സി. ബേ ബി,വി.ഡി.ജോസഫ്,പി.ആര്‍.സുരേഷ്,വി.വി.ഷൗക്കത്തലി,ടി.എ.സിദ്ദീഖ്,എ.അയ്യപ്പന്‍,റഷീദ് ആലായന്‍, മുളയങ്കായി ഹംസ, സി.മുഹമ്മ ദ് ബഷീര്‍, ഷിബു സിറിയക്, നാസര്‍ കൊമ്പത്ത്,പൊന്‍പാറ കോയ ക്കുട്ടി,മുഹമ്മദ് ചെറൂട്ടി, മനോജ് കുമാര്‍, കൃഷ്ണകുമാര്‍, വര്‍ഗീസ്, അബു വറോടന്‍,എം.മെഹര്‍ബാന്‍,കെ.ബാലു,എം.ആര്‍.സത്യന്‍ എന്നിവര്‍ സംസാരിച്ചു.

എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ (ചെയര്‍മാന്‍) പി.സി.ബേബി(ജനറല്‍ കണ്‍വീനര്‍), ടി.എ.സലാം മാസ്റ്റര്‍ (ട്രഷറര്‍) ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു.യാത്രയുടെ പ്രചരണാര്‍ത്ഥം ഫെബ്രു വരി 1 ന് മുനിസിപ്പല്‍ -പഞ്ചായത്ത്തല നേതൃസംഗമങ്ങള്‍ സംഘ ടിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!