മണ്ണാര്‍ക്കാട്:സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ദൈവ മാതാവിന്റെ പെരുന്നാളിന് സമാപനമായി. വിശുദ്ധ മൂന്നിന്‍ മേല്‍ കുര്‍ബാനക്ക് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.എച്ച് ജി മാത്യുസ് മാര്‍ സേവേറിയോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു .മുന്‍വികാരി മാരായ ഫാ. അലക്‌സ് മാത്യു,ഫാ.വര്‍ഗ്ഗീസ് തോമസ് എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു.ഇടവക വികാരി ഫാ.സി.പി അലക്‌സാണ്ടര്‍, ട്രസ്റ്റി, സെക്രട്ടറി കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പെരുന്നാളിനോടനുബന്ധിച്ചുള്ള മൂന്ന് നോമ്പ് കണ്‍വന്‍ഷനില്‍ ഫാ. വര്‍ഗീസ് മാത്യു, (അട്ടപ്പാടി ആശ്രമം)ഫാ.തോമസ് ജോസഫ്, (ചുങ്ക ത്തറ വലിയ പള്ളി), ഫാ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് (പാതിരിക്കോട് പള്ളി) എന്നിവര്‍ വചന പ്രഭാഷണം നടത്തി.28 ന് സെമിത്തേരിയില്‍ പരേ തര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന,29 ന് സ്വീകരണം, പെരുന്നാള്‍ സന്ധ്യാ നമസ്‌ക്കാരം വാഴ്‌വ്, ആശീര്‍വാദം എന്നിവ ഭക്തി ആദരവോടെ നടത്തി കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ മാത്രമായി ആണ് ഈ വര്‍ഷ ത്തെ പെരുന്നാള്‍ കൊണ്ടാടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!