മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് അഗ്നി രക്ഷ പരിശീലനം നടത്തി. വിവിധ അഗ് നിശമന ഉപകരണങ്ങളുടെ പ്രവര്‍ത്തിപ്പിക്കല്‍ അഗ്നിബാധയുള്ള സ്ഥലത്ത് നിന്ന് ആളുകളെ രക്ഷപെടുത്തല്‍ തുടങ്ങിയ കാര്യങ്ങളി ലായിരുന്നു പരിശീലനം. കുമരംപുത്തൂര്‍ അഗ്നി രക്ഷ നിലയത്തി ലെ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ സന്തോഷ്കുമാര്‍, അഖില്‍ എന്നിവര്‍ പരിശീലത്തിന് നേതൃത്വം നല്കി. മെഡിക്കല്‍ ഓഫീ സര് ഡോ. അബ്ദുല്‍ റഷീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി.