മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല വിഭജിച്ച് അലനല്ലൂര്‍, കോട്ടോ പ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍ എന്നീ പഞ്ചായത്തുകളെ ഉള് പ്പെടുത്തി പ്രവര്‍ത്തന സൗകര്യാര്‍ഥം കോട്ടോപ്പാടം ആസ്ഥാനമായി പുതിയ ഉപജില്ല രൂപീകരിക്കണം എന്ന് കെ.പി.എസ്.ടി.എ കോട്ടോ പ്പാടം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കോട്ടോപ്പാടം ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ശശി ഭീമനാട് ഉദ്ഘാടനം ചെയ്തു. കെ.പി. എസ്.ടി.എ ബ്രാഞ്ച് പ്രസിഡന്റ് സി.പി. ഉമ്മറിന്റെ അധ്യക്ഷനായി. സംസ്ഥാന എക്സികുട്ടീവ് മെമ്പര്‍ അസീസ് ഭീമനാട് മുഖ്യ പ്രഭാഷണം നടത്തി. ജാസ്മിന് കബീര്‍, ബിജു ജോസ്, നൗഫല്‍ താളിയില്‍, ജയ മോഹനന്, അസൈനാര്‍ മാസ്റ്റര്‍, യു.കെ. ബഷീര്‍ എന്നിവര്‍ സംസാ രിച്ചു. പുതിയ ഭാരവാഹികളായി സി.പി. ഉമ്മര്‍ – പ്രസിഡന്റ്, ശശി കുമാര്‍- ജനറല്‍ സെക്രട്ടറി, പി. ജംഷീന- ട്രഷറര്‍ എന്നിവരെ തെര ഞ്ഞെടുത്തു.ബ്രാഞ്ച് സെക്രട്ടറി ശശികുമാര്‍ സ്വാഗതവും പി.മനോജ് നന്ദിയും പറഞ്ഞു.