മണ്ണാര്‍ക്കാട്:കേരള സാംസ്‌കാരിക വകുപ്പിനായി ചലച്ചിത്ര അക്കാ ദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാ മത് ഐ.എഫ്.എഫ്.കെയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ രാവിലെ 10 മുതല്‍ ആരംഭിക്കും. പൂര്‍ണമായും കോവിഡ് മാനദ ണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാര്‍ച്ച് 1 മുതല്‍ 5 വരെയാണ് പാലക്കാട് ജില്ലയില്‍ മേള നടക്കുന്നത്.
ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍
ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ ത്ഥി കള്‍ക്ക് 400 രൂപയുമാണ്. തങ്ങളുടെ സ്വദേശം ഉള്‍പ്പെടുന്ന മേഖല യില്‍ സംഘടിപ്പിക്കുന്ന മേളയില്‍ തന്നെ പ്രതിനിധികള്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. പാലക്കാട് മേഖലയില്‍ പാലക്കാട്, മലപ്പുറം, വയനാട്, തൃശൂര്‍ എന്നിവിടങ്ങളാണ് ഉള്‍പ്പെടുന്നത്. തൃശൂ ര്‍ ജില്ലയില്‍ ഉള്ളവര്‍ക്ക് കൊച്ചിയിലും പാലക്കാട്ടും വയനാട് ജില്ല യില്‍ ഉള്ളവര്‍ക്ക് പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. registration.iffk.in എന്ന വെബ് സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രതിനിധികള്‍ ക്ക് അവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. പ്രൊ ഫൈല്‍ എഡിറ്റ് ചെയ്ത് വിലാസം മാറ്റുകയാണെങ്കില്‍ വിലാസം തെളിയിക്കുന്ന പ്രൂഫ് അപ്ലോഡ് ചെയ്യണം. ഒരിക്കല്‍ ഒരു മേഖല തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നീട് മാറ്റാന്‍ കഴിയില്ല. രജിസ്റ്റര്‍ ചെയ്ത വിലാസം അനുസരിച്ച് മേഖലകള്‍ തെരഞ്ഞെടുക്കാം. പാല ക്കാട് മേഖലയില്‍ 1500 പാസുകളാണ് ആകെ വിതരണം ചെയ്യുന്നത്. ഇതില്‍ പൊതുവിഭാഗം,വിദ്യാര്‍ത്ഥികള്‍, ഫിലിം/ടി.വി പ്രൊഫഷ ണല്‍,ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍, മീഡിയ എന്നിങ്ങനെ എല്ലാ വിഭാഗവും ഉള്‍പ്പെടും. എല്ലാ വിഭാഗത്തിനും ഒരുമിച്ചാ യിരി ക്കും രജിസ്‌ട്രേഷന്‍. ഓരോ മേഖലയിലും ഫെസ്റ്റിവല്‍ ആരംഭിക്കു ന്നതിനു രണ്ട് ദിവസം മുന്‍പ് പാസ് വിതരണം ആരംഭിക്കും. അതേ ദിവസം മുതല്‍ മേള സംഘടിപ്പിക്കുന്ന എല്ലാ മേഖലകളിലും ഡെലി ഗേറ്റ് പാസ് വാങ്ങുന്നതിനു മുമ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനു ള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാ ദമി ഒരുക്കും. ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കു മാത്രമേ ഡെലിഗേറ്റ് പാ സ് അനുവദിക്കുകയുള്ളൂ. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് (മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്തത്) ഹാജരാക്കുന്ന വര്‍ക്കും പാസ് അനുവദിക്കുന്നതാണ്.
തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേ ഷനില്‍ ലഭിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ആരംഭിക്കുകയും സിനിമ ആരംഭിക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പായി റിസര്‍വേഷന്‍ അവസാനിക്കുകയും ചെയ്യും. റിസര്‍വേഷന്‍ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പര്‍ എസ്.എം .എസ് ആയി പ്രതിനിധികള്‍ക്ക് ലഭിക്കും. തെര്‍മല്‍ സ്‌കാനിംഗ് നടത്തിയതിനുശേഷം മാത്രമാണ് പ്രവേശനം അനുവദിക്കുക. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളില്‍ സീറ്റ് നല്‍കു.
സമാപനം പാലക്കാട്
മേളയുടെ സമാപനം പാലക്കാട് മേഖലയില്‍ നടക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആള്‍ക്കൂട്ടം ഉണ്ടാകുന്ന കലാ പരിപാടികളോ ഉണ്ടായിരിക്കില്ല. എല്ലാ മേഖലകളിലും ഒരേ സിനി മകളാണ് പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര മത്സരവിഭാഗം, മലയാള സിനിമ ടുഡേ, ഇന്ത്യന്‍ സിനിമ, ലോകസിനിമ, കലൈഡോ സ്‌കോ പ്പ്, ഹോമേജ്, റെട്രോസ്‌പെക്റ്റിവ് വിഭാഗം, ജൂറി സിനിമ എന്നീ വിഭാ ഗങ്ങളിലായി ആകെ 80 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഓരോ മേഖലയിലും ആറ് തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങ ളില്‍ മേള നടക്കും. ഓരോ തിയേറ്ററിലും മൊത്തം സീറ്റുകളുടെ പകുതി എണ്ണത്തില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. പാലക്കാട് പ്രിയ, പ്രിയദര്‍ശിനി, പ്രിയതമ, സത്യ മൂവീസ്, ശ്രീദേവി ദുര്‍ഗ എന്നീ തിയേറ്ററുകളിലുമായാണ് മേള നടക്കുന്നത്. മേളയുടെ നടത്തിപ്പു മായി ബന്ധപ്പെട്ട് 251 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.