മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിനെ എ ഗ്രേഡുള്ള ഹരിത ഓഫീസായി പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്കിനെയും ഏഴ് ഘടക സ്ഥാപനങ്ങളെയുമാണ് എ ഗ്രേഡ് ഹരിത ഓഫീസായി പ്രഖ്യാ പിച്ചത്. ബ്ലോക്ക് ഹാളില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് അഡ്വ. ഉമ്മു സല്‍മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് മുഹമ്മദ് ചെറൂട്ടി അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ചന്ദ്രമോ ഹനന്‍ സ്വാഗതവും വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുസ്തഫ വറോടന്‍ , തങ്കം, ബുഷ്‌റ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിവിധ ഘടക സ്ഥാപന മേധാവികള്‍ക്ക് എ-ഗ്രേഡ് ഹരിത സാക്ഷ്യ പത്രം വിതരണം ചെയ്തു. ബ്ലോക്കിന്റെ പരിധിയിലുള്ള മുഴുവന്‍ ഗ്രാമങ്ങളേയും ഹരിത പ്രോട്ടോക്കോളിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനം ഉണ്ടാകുമെന്നും പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു.