മണ്ണാര്‍ക്കാട്: കെ എസ് ഇ ബിയും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി നടത്തുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ മണ്ണാര്‍ക്കാട് സെക്ഷന്‍ പരി ധിയില്‍ വരുന്ന അംഗനവാടികള്‍ക്കുള്ള എല്‍ ഇ ഡി ബള്‍ബുകളു ടെ വിതരണം ആരംഭിച്ചു.വിതരണോദ്ഘാടനം മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ. എന്‍. ഷംസുദ്ധീന്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍ മാന്‍ ഫായിദ ബഷീര്‍ അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് നഗര സഭയിലെ എല്ലാ പ്രധാന റോഡുകളിലും തെരുവുവിളക്കുകള്‍ എല്‍ ഇ ഡി ബള്‍ബുകളാക്കി മാറ്റാന്‍ നിലാവ് പദ്ധതി ഉപയോഗിക്കുമെന്ന് അദ്ധേഹം പറഞ്ഞു. നഗരസഭ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ഉപാധ്യക്ഷ പ്രസീത ,വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബാലകൃഷ്ണന്‍, ശഫീക്ക് റഹ്മാന്‍, മാസിത സത്താര്‍ ,ടി.ആര്‍ സെബാ സ്റ്റ്ന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സതീശന്‍, അസി.എകസി ക്യൂ ട്ടീവ് എഞ്ചിനീയര്‍ മൂര്‍ത്തി, അസിസ്റ്റന്റ് എഞ്ചിനീയര്‍ അജിത് കുമാ ര്‍, സബ് എഞ്ചിനീയര്‍മാരായ അഷ്‌റഫ്, ശിവന്‍, മുഹമ്മദ് ബഷീര്‍, പ്രകാശന്‍, സീനിയര്‍ അസിസ്റ്റന്റ് സേതു, രാമദാസ് എന്നിവര്‍ പ്രസം ഗിച്ചു. സെക്ഷന്‍ പരിധിയില്‍ 25 അംഗനവാടികള്‍ക്കും മൂന്നുവിതം എല്‍ ഇ ഡി ബള്‍ബുകളാണ് വിതരണം ചെയ്തത്. റജിസ്റ്റര്‍ ചെയ്ത ഗാര്‍ ഹിക ഉപയോക്താക്കള്‍ക്കുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ വീടുക ളില്‍ എത്തിക്കും.