മണ്ണാര്‍ക്കാട്: നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആനമൂളി കോള നിയിലെ കുട്ടികളും കുടുംബവുമൊത്ത് റിപ്പബ്ലിക് ദിനമാഘോ ഷിച്ചു. കോളനിയിലെ ഒന്നു മുതല്‍ ഒന്‍പതു വയസ്സ് വരെയുള്ള അറുപതോളം വരുന്ന കുട്ടികള്‍ക്ക് ഉടുപ്പുകള്‍, ഡ്രസ്സുകള്‍ കൊടു ത്തും മധുരം വിതരണംചെയ്തുമാണ് ആഘോഷം പങ്കുവച്ചത്. നന്മ പാലക്കാട് ജില്ലാ പ്രസിഡന്റും റിട്ട. ഡിവൈഎസ്പിയുമായ കാസി മിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു വേറിട്ട ദിനാഘോഷം സംഘ ടിപ്പിച്ചത്. മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ലിബി പരിപാടി ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസില്‍ നിന്നും രാജകൃഷ്ണന് , നിമ്മി , നന്മ ഫൗണ്ടേഷന് ജില്ലാ വൈസ് പ്രസി ഡന്റ് കെ.വി.എ റഹ്മാന്, ജലീല്‍ പുഞ്ചക്കോട് രജിത എന്നിവരും പരിപാടിക്ക് നേതൃത്വം നല്കി.എംഐജിഒഎസ് എക്സ്പോര്‍ട്ടിങ് ,സാമിയ സില്‍ക്സ്, ഫെയ്മസ് ബേക്കറി എന്നിവരാണ് വസ്ത്രങ്ങളും മധുരവും സ്പോണ്സര് ചെയ്തത്.