അഗളി: ശുചിത്വ മിഷന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിശോധനയില്‍ നൂറ് മാര്‍ക്കോടെ എ ഗ്രേഡ് നേടി കോട്ടത്തറ ഗവ.ട്രൈബല്‍ സ്പെ ഷ്യാലിറ്റി ഹോസ്പിറ്റല്‍.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് മാത്യുവില്‍ നിന്നും ഹരിത സര്‍ട്ടിഫിക്കറ്റ് ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ് ഏറ്റുവാങ്ങി.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സനോജ് അധ്യക്ഷനായി.
മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് ക്ലാസ് മാലന്യമുക്ത കേരളത്തിനായി ദൃഢ പ്രതിജ്ഞ എന്നിവയും നടന്നു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സിന്ധു,ബ്ലോക്ക് മെമ്പര്‍മാരായ സൂസമ്മ, മരുതന്, ആര്‍എംഒ ഡോ.ദിബിന്,ചാര്‍ജ് നഴ്സിംഗ് സൂപ്രണ്ട് ജയശ്രീ എന്നിവര്‍ പങ്കെടുത്തു.ബ്ലോക്ക് സെക്രട്ടറി വിനു സ്വാഗതവും ഗ്രീന്‍ പ്രോട്ടോ ക്കോള് നോഡല്‍ ഓഫീസര്‍ ഡോ.രജനീഷ് നന്ദിയും പറഞ്ഞു.