അലനല്ലൂര്‍: മുറിയക്കണ്ണി നമ്മുടെ നാട് എന്ന കൂട്ടായ്മ എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് വേണ്ടി സമാഹരിച്ച സാന്ത്വന ഫണ്ട് 58,135 രൂപ ഭാരവാഹികള്‍ക്ക് കൈമാറി.മുറിയക്ക ണ്ണി സെന്ററില്‍ നടന്ന ചടങ്ങില്‍ കുഞ്ഞീതു മാസ്റ്റര്‍ പാലിയേറ്റിവ് ഭാരവാഹി റഷീദ് മാസ്റ്റര്‍ക്ക് കൈമാറി.സിദ്ധീഖ് മാസ്റ്റര്‍,എ.എം .മുഹമ്മദ് സക്കീര്‍ എന്നിവര്‍ സംസാരിച്ചു.മുറിയക്കണ്ണിയിലെ പാലിയേറ്റീവ് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം.