മണ്ണാര്‍ക്കാട്: ജിഎംയുപി സ്‌കൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്താംതരം,പ്ലസ് വണ്‍,പ്ലസ് ടു തുല്ല്യത പഠിതാക്കള്‍ റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടന പ്രതിജ്ഞ ചൊല്ലി.ഭരണഘടന ക്ലാസും നടന്നു.സാക്ഷരതാ പ്രേരകും മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായ എം കെ ദേവി ഉദ്ഘാടനം ചെയ്തു.
ഭരണഘടന സാക്ഷരത എന്ന വിഷയത്തില്‍ മണ്ണാര്‍ക്കാട് ജിഎം യുപി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെകെ വിനോദ്കുമാര്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.സാക്ഷരത സെന്റര്‍ കോ ഓഡിനേറ്റര്‍ എന്‍ സുരേഷ് കുമാര്‍ അധ്യക്ഷനായി.പിടെ പ്രസിഡന്റ് സികെ അഫ്‌സല്‍, പ്രേര ക്മാരായ സുനിത,വിജയകുമാരി എന്നിവര്‍ സംസാരിച്ചു. പ്രേരക്മാ രായ പുഷ്പലത സ്വാഗതവും സുധ കേശവ് നന്ദിയും പറഞ്ഞു.