കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് തലത്തിലെ ഹരിത ഓഫീസുകളി ല്‍ കുടുംബ ആരോഗ്യ കേന്ദ്രവും കൊമ്പം ആരോഗ്യ ഉപകേന്ദ്രവും എ ഗ്രേഡോടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പൊതുജന ങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാ ക്കിയതിനാണ് പുരസ്‌കാരം.ജൈവ മാലിന്യ സംസ്‌ക്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്, ദ്രവ സംസ്‌കരണത്തിന് പ്രത്യേക സംവിധാന ങ്ങള്‍, പൂന്തോട്ടം,ഖരമാലിന്യങ്ങള്‍ തരംതിരിക്കലും കൈമാറലും, ശുചി മുറികളുടെ പരിപാലനം, വൈദ്യുതിക്ക് സൗരോര്‍ജ്ജ സംവി ധാനം,ഉപയോഗ ശൂന്യമായിടത്ത് വൃക്ഷതൈതോട്ടം, ഉപഭോക്താ ക്കള്‍ക്ക് ശുദ്ധജലം, രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിനും പ്രത്യേ ക പരിപാടികളിലെ ഭക്ഷണത്തിനും നിത്യേനയുള്ള ആവശ്യത്തി നും പുനരുപയോഗമായ പാത്രങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീ നയില്‍ നിന്നും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ് ഏറ്റുവാങ്ങി.ഹരിതകര്‍മ്മ സേനയ്ക്കുള്ള ചെക്കും കൈ മാറി.ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റജീന ടീച്ചര്‍ അദ്ധ്യക്ഷയായി.ക്ഷേമ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി, ികസന സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍റഫീന, പഞ്ചായത്ത് അംഗങ്ങളായ അബൂബക്കര്‍ നാലകത്ത്,റുബീന, നസീ മ,രാധാകൃഷ്ണ്ണന്‍, പ്ലാന്‍ ക്ലര്‍ക്ക് മുഹമ്മദാലി, പധാന അദ്ധ്യാപിക വസന്തകുമാരി, ജെഎച്ച്.ഐ സുരേഷ് ജോര്‍ജ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ജയന്‍ സ്വാഗതവും വി.ഇ.ഒ ആശ നന്ദിയും പറഞ്ഞു.