മണ്ണാര്‍ക്കാട്:കര്‍ഷകരെ ദ്രോഹിച്ച് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കു ന്ന കേന്ദ്ര സര്‍ക്കാറിനെതിരെയും,യുവാക്കളെ പെരുവഴിയിലാക്കി പി.എസ്.സി യിലെ നിയമന നിരോധനത്തിനും ,പിന്‍വാതില്‍ നിയ മത്തിനുമെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ ഫെബ്രുവരി 10 മുതല്‍ 14 വരെ കൂറ്റനാട് മുതല്‍ പാലക്കാട് വരെ ഹം ചലേ പദയാത്ര സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ് ബാബു പറഞ്ഞു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.

നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.ഡി.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റ ഫ്,ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ കുമാര്‍ പാലക്കുര്‍ശ്ശി,അഡ്വ.സുബ്രമണ്യന്‍,ഷബീര്‍ നീരാനി,നൗഫല്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് തെങ്കര മണ്ഡ ലം പ്രസിഡണ്ട് ഹാരിസ് തത്തേങ്ങലം സ്വാഗതവും,മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അജേഷ് തോരാപുരം നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!