മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ജനദ്രോഹ നടപടി കള്‍ക്കെതിരെ സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി എംഎല്‍ എ നയിച്ച പടിഞ്ഞാറന്‍മേഖല ജാഥയ്ക്ക് മണ്ണാര്‍ക്കാട് ആവേശകര മായ സമാപനം. പേങ്ങാട്ടിരി, ശ്രീകൃഷ്ണപുരം, കോങ്ങാട്, മുണ്ടൂര്‍, കല്ലടിക്കോട് എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് ജാഥ മണ്ണാര്‍ക്കാട് സമാപിച്ചത്.

യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു.പി മനോമോഹനന്‍ അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി വി സി കാര്യത്യായനി സംസാരിച്ചു.യു.ടി.രാമകൃഷ്ണന്‍ സ്വാഗതവും കെപി മസൂദ് നന്ദിയും പറഞ്ഞു.

പടിഞ്ഞാറന്‍ മേഖല ജാഥയ്ക്ക് നെല്ലായ പേങ്ങാട്ടിരിയില്‍ നല്‍കിയ സ്വീകരണത്തില്‍ ഐ ഷാജു അധ്യക്ഷനായി.കെപി ശശിധരന്‍ സ്വാ ഗതം പറഞ്ഞു.ശ്രീകൃഷണപുരത്ത് എം മോഹനന്‍ അധ്യക്ഷനായി. പികെ ശശിധരന്‍ സ്വാഗതം പറഞ്ഞു.കോങ്ങാട് ടി അജിത് അധ്യ ക്ഷനായി.എം എസ് ദേവദാസ് സ്വാഗതം പറഞ്ഞു.മുണ്ടൂരില്‍ ഡി സദാശിവന്‍ അധ്യക്ഷനായി.വി സി ശിവദാസന്‍ സ്വാഗതം പറഞ്ഞു. കല്ലടിക്കോട് ദീപ സെന്ററില്‍ എന്‍ കെ നരായണന്‍ കുട്ടി അധ്യ ക്ഷനായി.എച്ച് ജാഫര്‍ സ്വാഗതം പറഞ്ഞു.സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന് പുറമേ മാനേജര്‍ എ പ്രഭാകരന്‍,അംഗങ്ങളായ വി സരള,ടി.എം ജമീല,എന്‍ ഉണ്ണികൃഷ്ണന്‍,സികെ ചാമുണ്ണി.പിഎന്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ച് 28ന് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന തൊഴിലാളി കൂട്ടായ്മയുടെ മുന്നോടിയായാണ് ജാഥ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!