മണ്ണാര്‍ക്കാട്:മലയാള സാഹിത്യ ലോകത്തു നിന്ന് സമീപകാലത്ത് വിടവാങ്ങിയ അക്കിത്തം,യു.എ ഖാദര്‍,സുഗതകുമാരി,അനില്‍ പന ച്ചൂരാന്‍ എന്നിവരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ വോയ്‌സ് ഓഫ് മണ്ണാര്‍ ക്കാട് ‘പ്രണാമം’ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ലൈ ബ്രറി കൗണ്‍സില്‍ സെക്രട്ടറിമോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്ത് അദ്ധ്യക്ഷനായി.ശിവപ്രസാദ് പാ ലോട് , മനോജ് വീട്ടിക്കാട് , മിത്ര സിന്ധു , സുധാകരന്‍ മണ്ണാര്‍ ക്കാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.കെപിഎസ് പയ്യനടം മുഖ്യ പ്രഭാഷണം നടത്തി. ഡോ.കെ.എ.കമ്മാപ്പ, നഗരസഭാ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്‍മാന്മാരായഹംസ കുറുവണ്ണ,ഷഫീഖ് റഹ്മാന്‍ എന്നി വര്‍ ഓണ്‍ലൈന്‍ കവിതാലാപന മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു.വിനോദ് കുമാര്‍ മാസ്റ്റര്‍, രാധാകൃഷ്ണന്‍ മണ്ണാര്‍ ക്കാട്, സിബിന്‍ ഹരിദാസ് , റഷീദ്, വ്യാസന്‍, എം.കെ.ഹരിദാസ്, സിദ്ദിഖ് മച്ചിങ്ങല്‍, ലിസ്സി, വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ഭാരവാഹി കള്‍ എന്നിവര്‍ പങ്കെടുത്തു.ഫസല്‍ പൂക്കോയ സ്വാഗതവും അബു മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!