മണ്ണാര്‍ക്കാട് : മാതാപിതാക്കള്‍ കുടുംബത്തിലും പൊതുസമൂഹത്തി ലും മക്കള്‍ക്ക് നല്ല മാതൃകകളാകണമെന്ന് പാലക്കാട് രൂപതാധ്യക്ഷ ന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. പെരിമ്പടാരി ഹോളിസ്പി രിറ്റ് ഫൊറോന ഇടവക സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വളര്‍ന്നുവരുന്ന തലമുറയെ നന്മയിലേയ്ക്ക് നയിക്കാന്‍ പൊതുസമൂഹത്തില്‍ നല്ല മാതൃകകള്‍ അനിവാര്യമാണ്. എന്നാല്‍ അത്തരം മാതൃകകള്‍ വിരളമാണ്. അതിനാല്‍ മാതാപിതാക്കള്‍ കുടുംബത്തിലും പൊതുസമൂഹത്തിലും നല്ല മാതൃകകളായി മാ റണം. വിശ്വാസം, സ്നേഹം, പ്രത്യാശ എന്നിവ നമ്മുടെ ജീവിതങ്ങ ളില്‍ പരിപോഷിപ്പിക്കപ്പെടണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി, അസി.വികാ രി ഫാ.ഷിന്‍സ് കക്കാനിയില്‍, കൈക്കാരന്മാരായ ജോസ് കാട്രുകു ടിയില്‍, ബേബി കണ്ണംപള്ളി, ഇടവകയിലെ പന്ത്രണ്ട് കുടുംബ കൂട്ടാ യ്മകളിലെ പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹ ത്തെ പള്ളിയിലേയ്ക്ക് ആനയിച്ചു.മാര്‍ ജേക്കബ് മനത്തോടത്തി ന്റെ മുഖ്യകാര്‍മ്മികത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇടവകയിലെ സ്ഥാപ നങ്ങളായ സെന്റ് ഡൊമിനിക്കന്‍ ജനറലേറ്റ്, മെന്റലി ചലഞ്ചിഡ് സ്‌കൂള്‍, സെന്റ് തെരേസാസ് കോണ്‍വെന്റ് എന്നിവ മാര്‍ ജേക്കബ് മനത്തോടത്ത് സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!