അലനല്ലൂര്‍:രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേ യത്തില്‍ കരിങ്കല്ലത്താണിയില്‍ റിപബ്ലിക്ക് ദിനത്തില്‍ നടക്കുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല പ്രസിഡന്റ് ഒ.എം.ഇസ്ഹാഖ് ഫൈസിയുടെ നേതൃത്വത്തില്‍ എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല കമ്മ റ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ കോട്ടോപാടത്ത് സമാപിച്ചു. രാവിലെ 8.30 ന് കാളംപാറയില് നിന്ന് ആരംഭിച്ച ജാഥ എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു. സമസ്ത പാലക്കാട് ജില്ല ജന. സെക്ര ട്ടറി ഇ.അലവി ഫൈസി കുളപ്പറമ്പ് പതാക കൈമാറി. മേഖല പരി ധിയിലെ മുഴുവന്‍ ശാഖകളിലും സ്വീകരണം നല്കി. റഷീദ്കല്ലടി, ഉമ്മര്‍ തിരുവിഴാംകുന്ന് (വൈസ് ക്യാപ്റ്റന്മാര്), നാസര്‍ ഫൈസി (കോഡിനേറ്റര്‍) വി.ഹസന് ഫൈസി, വി.ടി.എ.ഖാദര്‍ (അസി.കോ ഡിനേറ്റര്) എന്നിവര്‍ ജാഥക്ക് നേതൃത്വം നല്കി.റാഫി ഹുദവി, മുസ്തഫ ഫൈസി, അയ്യൂബ് ഫൈസി, ശിഹാബുദ്ധീന്‍ അഷ്റഫി, സത്താര്‍ കമാലി,സുഹൈല്‍ വാഫി എന്നിവര്‍ സംസാരിച്ചു. സമാപ ന സംഗമം വൈകുന്നേരം 7.30 ന് കോട്ടോപ്പാടം സെന്ററില്‍ സാഹി ത്യകാരന്‍ കെ.പി.എസ്.പയ്യനടം ഉദ്ഘാടനം ചെയ്തു . ജില്ല പ്രസിഡണ്ട് ഷമീര്‍ ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. എസ് .കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അസ്കര്‍ മാസ്റ്റര്‍, സി. മുഹമ്മദ് കുട്ടി ഫൈസി, കല്ലടി ബക്കര്‍ സംബന്ധിച്ചു.
