കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് സാക്ഷരതാ മിഷന്റെ കീഴി ല്‍ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രൊജക്ട് മുഖേന നടത്തുന്ന ഗുഡ് ഇംഗ്ലീഷ് കോഴ്സിന് തുടക്കമായി.ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ.ഉമ്മു സല്‍മ ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി അധ്യക്ഷയായി.
ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്കം,അധ്യാപകരായ ബെന്നി മാസ്റ്റര്‍,സജീര്‍ മാസ്റ്റര്‍,പാര്‍വ്വതി ടീച്ചര്‍, പ്രേരക്മാരായ സൗമ്യ,സുബൈദ എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പ്രേ രക് സൗദ കെവി സ്വാഗതവും കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രേരക് വിശ്വേശ്വരി നന്ദിയും പറഞ്ഞു.