കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് സ്വദേശികളായ ജനപ്രതിനിധികളെ കുടുംബശ്രീ വാര്‍ഡ് തല സമിതിയുടെ നേതൃ ത്വത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല് കളത്തില്‍,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നസീമ ഐനെല്ലി, കിള യില്‍ ഹംസ മാസ്റ്റര്‍ എന്നിവരെയാണ് അനുമോദിച്ചത്.
അരിയൂര്‍ അങ്കണവാടിയില്‍ നടന്ന അനുമോദന സദസ്സ് അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജെ.പി.എച്ച്.എന്‍ മിനി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് ചെയര്‍പേഴ്സണ്‍ അസ്മാബി, ടി.ഫാത്തിമ, വത്സല, സുറുമി നേതൃത്വം എന്നിവര്‍ നല്കി.