മണ്ണാര്‍ക്കാട്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി.രാവിലെ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഇടവക വികാരി ഫാ.സി.പി. അല ക്സാണ്ടര്‍ ചെമ്പകംപറമ്പില് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ആദ്യഫല ലേലവും നടന്നു.
ജനുവരി 24 മുതല്‍ 30 വരെയാണ് പെരുന്നാളും മൂന്ന് നോമ്പ് കണ് വെന്ഷനും നടക്കുന്നത്.മൂന്ന് നോമ്പ് കണ്‍വന്‍ഷനില്‍ റവ.ഫാദര്‍ വര്‍ഗ്ഗിസ് മാത്യു, (അട്ടപ്പാടി ആശ്രമം). റവ ഫാദര്‍ തോമസ് ജോസഫ്, (ചുങ്കത്തറ വലിയ പള്ളി), ഫാദര്‍.വര്‍ഗ്ഗീസ് ജോര്‍ജ്ജ് (പാതിരിക്കോട് പള്ളി) എന്നിവര്‍ വചന പ്രഭാഷണം നടത്തും. 28 ന് സെമിത്തേരി യില്‍ പരേതര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന,29 ന് ഇടവക മെത്രോപ്പോ ലിത്തയായ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഒ ഏ മാത്യുസ് മാര്‍ സേവേറിയോസിന് സ്വീകരണം നല്‍കും. പെരുന്നാള്‍ സന്ധ്യാ നമസ്ക്കാരം വാഴ്വ് എന്നിവയുണ്ടാകും.30 ന് ശനിയാഴ്ച്ച പ്രധാന ദിവസത്തില്‍ മെത്രോപൊലീത്തയുടെ നേതൃത്വത്തില്‍ മൂന്നുമ്മേല്‍ കുര്‍ബാന ആശീര്‍വാദം എന്നിവ നടക്കും.
കോവിഡ് സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ മാത്രമായാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷമെന്ന് ഇടവക വികാരി ഫാ.സി.പി.അലക്സാണ്ടര്‍ ചെമ്പകംപറമ്പില്,ട്രസ്റ്റി സണ്ണി.വി.തോമസ്,സെക്രട്ടറി സാബു കുരുവിള എന്നിവര്‍ അറിയിച്ചു.
