കുമരംപുത്തൂര്‍:സമസ്ത വിഭാഗം ജനങ്ങളുടേയും ജീവിത നിലവാ രവും ഗുണമേന്മയും മെച്ചപ്പെടുത്താന്‍ വഴിതുറക്കുന്ന സന്‍സദ് ആദര്‍ശ് ഗ്രാമ യോജന അഥവാ സാഗി പഞ്ചായത്തായി കുമരം പു ത്തൂര്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തില്‍ നാട്.സാഗി പ്രഖ്യാപനവും വില്ലേജ് ഡെവലപ്പ്മെന്റ് പ്ലാന്‍ രൂപീകരണവും ഇന്ന് രാവിലെ 11 മണിക്ക് വട്ടമ്പലം ഉബൈദ് ചങ്ങലീരി കമ്മ്യൂണിറ്റി ഹാളില്‍ വികെ ശ്രീകണ്ഠന് എംപി ഉദ്ഘാടനം ചെയ്യും.കേന്ദ്ര സം സ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ സംയോജിപ്പിച്ച് എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമപഞ്ചായത്താക്കി മാറ്റുന്നതിന് വിഭാവനം ചെയ്യുന്ന പദ്ധതിയാണ് സാഗി.കൃഷി, ആരോഗ്യം, വിദ്യാ ഭ്യാസം,ശുചിത്വം പരിസ്ഥിതി ഉപജീവനമാര്‍ഗം തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്രവും സംയോജിതവുമായി വികസനവുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.വികെ ശ്രീകണ്ഠന് എംപിയുടെ പ്രത്യേ ക താല്‍പ്പര്യപ്രകാരമാണ് പാലക്കാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും പദ്ധതിയിലേക്ക് കുമരംപുത്തൂരിനെ തിരഞ്ഞെടുത്തത്.
പ്രഖ്യാപന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി അധ്യക്ഷയാകും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ.ഉമ്മുസല്‍മ മുഖ്യാതിഥിയായിരി ക്കും.ദാരിദ്യല ഘൂകരണവിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ പി വേലായുധന് പദ്ധതി വിശദീകരണം നടത്തും.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി,ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്ക്കളത്തി ല്‍,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മുസ്തഫ വറോടന്‍,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ രായ പിഎം നൗഫല്‍ തങ്ങള്‍,മുഹ ്മദ് സഹദ്,ഇന്ദിര മഠത്തും പള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി പ്രീത,ഗ്രാമ പഞ്ചായത്ത് അംഗങ്ങ ളായ വിജയലക്ഷ്മി,പി.അജിത്,റസീന വറോടന്‍,രുഗ്മണി കുഞ്ചീര ത്ത്,മുഹമ്മദ് ഷമീര്‍ തെക്കേകര,മുഹമ്മദ് ഷെരീഫ്,ഉഷ വള്ളുവ മ്പുഴ,വിനീത,സിദ്ദീഖ് മല്ലിയില്‍,ആഴ് വാഞ്ചേരി ഹരിദാസന്,രാജന് ആമ്പാടത്ത്,കാദര്‍ കുത്തനിയില്‍ തുടങ്ങിയവര്‍ സംസാരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ് സ്വാഗതവും സെക്രട്ടറി കെ വി രാധാകൃഷ്ണന് നായര്‍ നന്ദിയും പറയും.