മണ്ണാര്‍ക്കാട്:മലയാളത്തിന്റെ പ്രിയ കവയത്രി പത്മശ്രീ സുഗത കുമാരി ടീച്ചറുടെ ജന്മദിനത്തില് കുന്തിപ്പുഴയുടെ തീരത്ത് ആറാ ട്ടുകടവില്‍ വോയ്സ് ഓഫ് മണ്ണാര്‍ക്കാടും അടക്കാപുത്തൂര്‍ സംസ്കൃ തിയും ചേര്‍ന്ന് തണല്മരതൈ നട്ടു.കവയത്രിയുടെ സര്‍ഗ സാന്നി ദ്ധ്യം അടയാളപ്പെടുത്തിയ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ തണ ല്‍മരം നടുന്നതിന്റെ ഭാഗമായാണ് കുന്തിപ്പുഴയോരത്തും തൈ നട്ട ത്.വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്മാന് ഗഫൂര്‍ പൊതുവത്ത് ആല്‍മരം നട്ട് ഉദ്ഘാടനം ചെയ്തു.അടയ്ക്കാപുത്തൂര്‍ സംസ്കൃതി പ്രതിനിധി രാജേഷ് അടയ്ക്കാപുത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. അശോകമര തൈകളുടെ വിതരണവും നടന്നു.പ്രകാശ് ബാബുവില്‍ നിന്നും രമേഷ് പൂര്‍ണ്ണിമ തൈകള്‍ ഏറ്റുവാങ്ങി.സഹീര്‍ ഓസോണ്‍ ,ശ്രീവത്സന്‍,വിജയേഷ്,നസീര്‍,അശോകന്,ഉണ്ണികൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
