അലനല്ലൂര്‍:എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് എംപി ഫണ്ടില്‍ നിന്നും അനുവദിച്ച സ്കൂള്‍ ബസിന്റെ ഉദ്ഘാടനം വികെ ശ്രീകണ്ഠന് എംപി നിര്‍വ്വഹിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം. മെഹര്ബാന് ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ഷാനവാസ് മാസ്റ്റര്‍, മണികണ്ഠന് വടശ്ശേരി, അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ അനിത, വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെ യര്‍ പേഴ്സണ്‍ ലൈല ഷാജഹാന്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മഠത്തൊടി അലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അക്ബറലി പാറോക്കോട്ട്, സജ്ന സത്താര്‍, ബഷീര്‍ പടുകുണ്ടില്‍, നെയ്സി ബെന്നി, അജിത, ഐഷാബി ആറാട്ടുതൊടി എന്നിവര്‍ പി.ടി.എ. പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് സി. സക്കീര്‍, എസ്.എം.സി. ചെയര്മാന് സി. നാരായണന് കുട്ടി, എം.പി.ടി.എ. പ്രസിഡന്റ് കെ.പി. ഷറീന മുജീബ്, പി.അഹമ്മദ് സുബൈര്‍, ടി.കെ.ഷംസുദ്ദീന്, വ്യാപാരി പ്രതിനിധികളായ എ.പി. മാനു, ഷമീം കരുവള്ളി, പ്രിന്‍സിപ്പാള്‍ കെ.കെ.രാജ് കുമാര്‍, പ്രധാനാധ്യാപകന് എന്‍. അബ്ദുന്നാസര്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് പി. അബ്ദുള്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ. മുഹമ്മദ് ഹനീഫ, പി.ദിലീപ് എന്നിവര്‍ സംസാരിച്ചു.
