കുമരംപുത്തൂര്‍:വീട്ടില്‍ ഗണിത അന്തരിഷം സൃഷ്ടിച്ച് രക്ഷിതാ ക്കളുടെ സഹായത്തോടെ ഗണിതപഠനം എളുപ്പമാക്കുക, രസക രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പയ്യനെടം ജിഎല്‍പി സ്കൂളില്‍ വീട്ടില്‍ ഗണിത ലാബ് സജ്ജീകരിക്കാനുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ അജിത് നിര്‍വ്വഹിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഗണിത ഉപകര ണങ്ങള്‍ വിതരണം ചെയ്തത്.രക്ഷിതാക്കള്‍ക്കുള്ള മാതൃകാ ക്ലാസും പദ്ധതി വിശദീകരണവും സജീവ് പയ്യനെടം നടത്തി. പ്രധാന അധ്യാ പിക പദ്മിനി,പിടിഎപ്രസിഡന്റ് സുകുമാരന്‍, വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍, ബിആര്‍സി പ്രതിനി ധിജിനു, സ്വാനി എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ സരളാദേവി, നിഷ മോള്, ഹംസക്കു ട്ടി, പ്രീത, ബിന്ദു, അയ്യപ്പന് എന്നിവര്‍ നേതൃത്വം നല്കി.
