അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് കൈരളിയുടെ 2021-22 വര്‍ഷത്തേക്കുള്ള തൊഴിലുറപ്പ് കര്‍മ പദ്ധതി രൂപീകരണ ഗ്രാമസഭ ചുണ്ടോട്ടുകുന്ന് ജി. എല്‍. പി. സ്‌കൂളില്‍ ചേര്‍ന്നു. പതിനാറാം വാര്‍ ഡ് മെമ്പര്‍ ഷമീര്‍ പുത്തന്‍കോട്ട് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം എ. പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കര്‍മ പദ്ധതി അലനല്ലൂ ര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കില ട്രെയ്‌നറുമായ യൂസുഫ് പുല്ലിക്കുന്നന്‍ വിശദീകരിച്ചു.

2021-22 വര്‍ഷത്തേക്കുള്ള കരട് കര്‍മ പദ്ധതി രേഖ വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ അവതരിപ്പിച്ച് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി പദ്ധതികള്‍ മുകള്‍ത്തട്ടിലേക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!