മണ്ണാര്‍ക്കാട് : ചങ്ങലീരി പുതിയതായി രൂപീകരിച്ച കേരള മുസ്ലിം ജമാഅത്ത് വള്ളുവമ്പുഴ യൂണിറ്റിന്റെ പ്രഥമ കൗണ്‍സില്‍ നടത്തി. ലുഖ്മാന് സഖാഫി തെങ്കര പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. യൂസുഫ് ഫൈ സി ചീളിപ്പാടം അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് ജില്ലാ സെ ക്രട്ടറി ശൗക്കത്ത് ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉസ്മാന് സഖാഫി കുലുക്കിലിയാട് വിഷയാവതരണം നടത്തി.
പുതിയ കമ്മറ്റി ഭാരവാഹികളായി അബ്ദുല്‍ അസീസ് സഅദി (പ്രസി ഡണ്ട്), അബ്ദുല്‍ സലീം അല്‍ഹസനി (ജ.സെക്രട്ടറി), അബ്ബാസ് മുസ്ലി യാര്(ഫി.സെക്രട്ടറി), മുഹമ്മദ് യു.കെ (വൈ.പ്രസി), ഇബ്രാഹിം. വി (വൈ.പ്രസി), ഉമര്‍ എം (ജോ.സെക്ര), അബ്ദുസമദ് യു.കെ (ജോ.സെ ക്ര) എന്നിവരെ തിരഞ്ഞെടുത്തു. അഷറഫ് അന്‍വരി ചങ്ങലീരി, എം.സി ബാപ്പുട്ടി ഹാജി ചീളിപ്പാടം, അസീസ് സഖാഫി മൈലാം പാടം തുടങ്ങിയവര്‍ സംസാരിച്ചു.