അലനല്ലൂര്‍:എടത്തനാട്ടുകര:പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുയെന്ന ലക്ഷ്യത്തോടെ എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സജ്ജമാക്കിയ മൊ ബൈല്‍ ആപ്പ് ലോഞ്ചിംഗ് കര്‍മ്മംവി.കെ. ശ്രീകണ്ഠന്‍ എംപി നിര്‍വ ഹിച്ചു.പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എടത്തനാട്ടുകര എന്ന പേരിലാണ് പ്ലേസ്റ്റോറില്‍ നിന്നും അപ്ലിക്കേഷന്‍ ലഭ്യമാകുക. ക്ലിനി ക്കിനെ സംബന്ധിച്ച വളണ്ടിയര്‍ രജിസ്‌ട്രേഷന്‍, നഴ്‌സിംഗ് കോഴ്‌സ് രജിസ്‌ട്രേഷന്‍, ബോധവല്‍ക്കരണ പരിപാടികള്‍, ക്ലിനിക്കിന് പ്രവ ര്‍ത്തന മേഖല, ക്ലിനിക്കും ആയി ബന്ധപ്പെടേണ്ട നമ്പറുകള്‍, ആം ബുലന്‍സ് സര്‍വീസ് ക്ലിനിക്കിലേക്ക് സംഭാവന നല്‍കുക എന്നി ങ്ങനെ എല്ലാ സൗകര്യങ്ങളും ആപ്പിലൂടെ ലഭ്യമാകും.

ക്ലിനിക്ക് ചെയര്‍മാന്‍ റഷീദ് ചതുരാല അദ്ധ്യക്ഷത വഹിച്ചു. മണ്ണാ ര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മണികണ്ഠന്‍, ഷാനവാസ് പടുവമ്പാടന്‍, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാ രായ അലി മഠത്തൊടി,അക്ബറലി പാറോക്കോട്ട്, ബഷീര്‍ പടുകുണ്ടില്‍, ക്ലിനി ക്കിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നസീര്‍.പി, നജീബ് ടി കെ, റഹീസ് എടത്തനാട്ടുകര, ബഷീര്‍ സി, ഷമീം കെ. പാലിയേറ്റീവ് സ്റ്റുഡന്‍സ് വിംഗ് പ്രവര്‍ത്തകരായ മുഹമ്മദ് സലീം,ഷാഷിദ് തുടങ്ങി യവരും ചടങ്ങില്‍ പങ്കെടുത്തു.ക്ലിനിക്ക് സെക്രട്ടറി എ.മുഹമ്മദ് സക്കീര്‍ സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!