മണ്ണാര്‍ക്കാട്:ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന തെങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,നെച്ചുള്ളി ഗവ.ഹൈസ്‌കൂള്‍ എന്നി വയുടെ ഭൗതിക നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ അറിയിച്ചു.കഴിഞ്ഞ ദിവസം സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുക യും സ്‌കൂള്‍ പ്രധാന അധ്യാപകര്‍,പിടിഎ പ്രസിഡന്റുമാര്‍,മറ്റ് അധ്യാപകര്‍ എ്ന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇരു സ്‌കൂളുകളും ഒട്ടേറെ അസൗകര്യങ്ങള്‍ നേരിടുന്നുണ്ട്.നെച്ചുള്ളി ഗവ.സ്‌കൂളില്‍ ആവശ്യ ത്തിന് ക്ലാസ് മുറികളില്ല.സയന്‍സ് ലാബ്,ലൈബ്രറി,ഓപ്പണ്‍ ഓഡി റ്റോറിയം,കളിസ്ഥലം,ചുറ്റുമതില്‍ എന്നിവയുടെ അഭാവവും നേരി ടുന്നുണ്ട്.പ്രൈമറി തലം മുതല്‍ പ്ലസ് ടു വരെ 1500ല്‍പരം കുട്ടികള്‍ പഠിക്കുന്ന തെങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനേയും അസൗക ര്യങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്നുണ്ട്.ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമ ര്‍പ്പിക്കും.വിദ്യാലയങ്ങളുടെ പുരോഗതിക്കായി കഴിയാവുന്ന വിക സനങ്ങള്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുമെന്നും ജില്ലാ പഞ്ചായത്ത് അംഗം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!