മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവ തി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സമഗ്ര മായ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡ ലം കമ്മിറ്റി.ഇത് സംബന്ധിച്ച് ഡിഎംഒക്ക് പരാതി നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍,മുനീര്‍ താളിയില്‍, നൗഷാദ് വെള്ളപ്പാടം, ഷറഫുദ്ദീന്‍ ചങ്ങലീരി, സമദ് പൂവ്വക്കോടന്‍, സി കെ സദഖത്തുള്ള, ടി പി മന്‍സൂര്‍, ജിഷാര്‍ നെച്ചു ള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

താലൂക്ക് ആശുപത്രിയില്‍ പ്രസവനത്തിനായെത്തിയ മണ്ണാര്‍ക്കാട് കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകള്‍ ഫൗസിയയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വെച്ച് മരിച്ചത്.മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്ര സവത്തിനായി കഴിഞ്ഞ 19നാണ് ഫൗസിയയെ താലൂക്ക് ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യനില സാധാരണനിലയിലായിരുന്ന ഫൗസിയയ്ക്ക് പെട്ടെന്ന് അപസ്മാരമുണ്ടാവുകയും പിന്നാലെ ഹൃദ യാഘാതം സംഭവിച്ചതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.ഫൗസിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!