മണ്ണാര്‍ക്കാട്:കോവിഡ് മൂലം നിര്‍ത്തലാക്കിയ മണ്ണാര്‍ക്കാട് നിന്നും പാലക്കാട് വഴി തിരുവനന്തപുരത്തേക്കുള്ള സര്‍വീസും, മണ്ണാര്‍ക്കാ ട് നിന്നും ശ്രീകൃഷ്ണപുരം, ചേര്‍പ്പുളശ്ശേരി വഴി എറണാകുളത്തേക്കു ള്ള സര്‍വീസും ഉടന്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്ര ന് നിവേദനം നല്‍കി. ലോക്ഡൗണിന്‌ശേഷം മിക്ക സര്‍വീസുകളും പുനരാരംഭിച്ചെങ്കിലും പ്രസ്തുത റൂട്ടിലെ സര്‍വീസ് ഇപ്പോഴും ആരംഭി ച്ചിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് എം എല്‍ എ മന്ത്രിക്ക് നിവേദനം നല്‍കിയത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി എം എല്‍ എ ക്ക് ഉറപ്പ് നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!