കാഞ്ഞിരപ്പുഴ:ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി മണ്ണാര്‍ക്കാട് ഡിവിഷന് കീഴിലുള്ള എല്‍ഇഡി ബള് ബ് വിതരണത്തിന്റെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് തല ഉദഘാടനം പഞ്ചായത്ത് ഹാളില്‍ നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സിദ്ദീഖ് ചോ പ്പോടന്,അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ മൂര്‍ത്തി,അസി. എഞ്ചിനീയര്‍ ശങ്കരന്‍കുട്ടി,വാര്‍ഡ് മെമ്പര്‍മാര്‍,വിവിധ സംഘടന നേതാക്കള്‍,കാഞ്ഞിരപ്പുഴ സെക്ഷനിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.