മണ്ണാര്‍ക്കാട്:കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങ ള്‍ക്കെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം തലങ്ങളില്‍ 23ന് നട ത്തുന്ന കൂട്ടധര്‍ണയും ഫെബ്രുവരി 7,8 തീയ്യതികളില്‍ ജില്ലയില്‍ പര്യടനം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയി ക്കുന്ന കേരളയാത്രക്ക് എല്ലാ നിയോജക മണ്ഡലങ്ങളിലും നല്കുന്ന സ്വീകരണ പരിപാടികളും വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് പാലക്കാട് ജില്ലാ നേതൃയോഗം തീരുമാനിച്ചു.ഫെബ്രുവരി അവസാന വാരത്തി ല്‍ ജില്ലയില്‍ മുന്നൂറ് രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും.സംസ്ഥാന വൈസ് പ്രസിഡണ്ട് സി. എ.എം.എ. കരീം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള അധ്യക്ഷനായി.ഭാരവാഹികളായ പി.എ.തങ്ങള്‍, എം.എം.ഹമീദ്, യു.ഹൈദ്രോസ്,പൊന്‍പാറ കോയക്കുട്ടി,പി.ടി. മുഹമ്മദ്,ടി.എ. സിദ്ദീഖ്,കെ.ടി.എ.ജബ്ബാര്‍,കെ.പി.മൊയ്തു,കല്ലടി അബൂബക്കര്‍, എം. എസ്.നാസര്‍,എം.എസ്.അലവി,മുഹമ്മദാലി മറ്റാന്തടം എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി മരയ്ക്കാര്‍ മാരായമംഗലം സ്വാഗ തവും സെക്രട്ടറി റഷീദ് ആലായന്‍ നന്ദിയും പറഞ്ഞു.