മണ്ണാര്‍ക്കാട് :താലൂക്ക് ഓഫീസിനേയും ജീവനക്കാരേയും പൊതു ജനമധ്യത്തില്‍ മോശമായി ചിത്രീകരിക്കുന്നതിന് ചില തത്പരക ക്ഷികള് ശ്രമം നടത്തി വരുന്നതായി മണ്ണാര്‍ക്കാട് റവന്യു സ്റ്റാഫ് വെല്‍ഫയര്‍ കമ്മിറ്റി.പത്രമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ നല് കിയും ഉയര്‍ന്ന ഓഫീസുകളില്‍ വാസ്തവ വിരുദ്ധമായ പരാതികള്‍ നല്‍കിയും ജീവനക്കാരെ സമ്മര്ദ്ദത്തില്പ്പെടുത്തുകയാണെന്നും ആദിവാസികളേയും മറ്റ് ദുര്‍ബ്ബല വിഭാഗക്കാരേയും മുന്നില്‍ നിര് ത്തി ചില ഇടനിലക്കാര്‍ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങളാണ് നടന്ന് വരുന്നതെന്നും വെല്‍ഫയര്‍ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരായ ഇവര്‍ നിര്‍ദേശിക്കുന്ന ഭൂമി കൈമാ റുന്നതിന് കൂട്ട് നില്ക്കാത്തതിന്റെ പേരിലാണ് ഉദ്യോ ഗസ്ഥര്‍ക്ക് നേരെ ആക്ഷേപമുന്നയിക്കുന്നത്. പ്രളയക്കെടുതി യില്‍ വീടും സ്ഥല വും നഷ്ടപ്പെട്ടവര്‍ സ്വന്തമായി സ്ഥലം കണ്ടെത്തി കരാ ര്‍ പത്രം ഹാജ രാക്കുന്നതിന് അനുസരിച്ചാണ് തുക അനുവദിച്ചി രു ന്നത്.എന്നാല്‍ ആദിവാസി ഭൂപ്രശ്നങ്ങള്‍ ഉള്ള ഭൂമി ഗുണഭോക്താ ക്കളുടെ തലയി ല്‍ കെട്ടിവെച്ച് കമ്മീഷന് തട്ടിയെടുക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ നടക്കാതെ വന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിയാന്‍ പ്രേണയാ യിട്ടുള്ളതെന്നും ഇതുമൂലം സത്യസന്ധമായും നിര്‍ഭയമായും ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെ ന്നും കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.പോക്സോ കേസി ല്‍ പ്രതിയാക്കുമെന്ന് ജീവനക്കാരോട് നിരന്തരം ഭീഷണി മുഴക്കു ന്നതായും കമ്മറ്റി ആ രോപിച്ചു.മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിനും ജീവനക്കാര്‍ക്കാര്‍ക്കും എതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങളിലും കുത്സിത പ്രവര്‍ത്തിക ളിലും മണ്ണാര്‍ക്കാട് റവന്യു സ്റ്റാഫ് വെല്‍ ഫയര്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
