മണ്ണാര്‍ക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ നിന്നും ബസ് കയറാന്‍ നാളിതുവരെ കാത്ത് നിന്ന യാത്രക്കാര്‍ക്ക് നാളെ മുതല്‍ സ്റ്റാന്റിന് അകത്ത് ബസ് കാത്ത് ‘ഇരിക്കാം’.പുതിയ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ മുന്‍കൈയെടുത്ത് യാത്രക്കാര്‍ക്കായി ഇരിപ്പിടങ്ങ ള്‍ ഒരുക്കി.ബസ് സ്റ്റാന്റിനകത്ത് കംഫര്‍ട്ട് സ്റ്റേഷന്റെ മുന്നില്‍ 36 ചെയറുകളും മൂന്ന് ഫാനുകളുമാണ് ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചത്.നാളെ ഇരിപ്പിടങ്ങള്‍ യാത്രക്കാര്‍ക്ക് സമര്‍പ്പിക്കും. വിദ്യാര്‍ത്ഥികളുള്‍പ്പടെ പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാ രെത്തുന്ന ബസ് സ്റ്റാന്റില്‍ ഇരിപ്പിടങ്ങളില്ലാത്തത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.പ്രായമായവരും കൈക്കുഞ്ഞുങ്ങ ളുമായി എത്തുന്ന സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് സ്്റ്റാന്റിലെത്തി യാല്‍ നില്‍ക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. യാത്രക്കാ രുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇരിപ്പിടങ്ങളൊരുക്കണമെന്ന് ആവശ്യവും ശക്തമായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!