തച്ചമ്പാറ: ലോട്ടറിയുടെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടു ത്തതായി പരാതി.ലോട്ടറി വില്‍പന തൊഴിലാളിയായ മാധവനാണ് തട്ടിപ്പിന് ഇരയായത്.തിങ്കളാഴ്ച വൈകുന്നേരം തച്ചമ്പാറ താഴെയിലാ ണ് സംഭവം.തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഏഴാം സമ്മാനമായ 500 രൂപയ്ക്ക് അര്‍ഹമായ നമ്പര്‍ തിരുത്തിയാണു തട്ടി പ്പു നടത്തിയത്.5484എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. എന്നാ ല്‍ ഡബ്ല്യുയു 445485 എന്ന ലോട്ടറി ടിക്കറ്റിലെ ആറാമത്തെ അക്കമായ 5 തിരുത്തി 4 ആക്കിയാണു തട്ടിപ്പ് നടത്തിയത്. രണ്ടാഴ്ച മുമ്പ് തച്ചമ്പാറ സ്‌കൂള്‍ പരിസരത്ത് നിന്നും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരു ന്നു. ഇരു സംഭവങ്ങളിലും നീല സ്‌കൂട്ടറില്‍ വന്ന വ്യക്തിയാണ് തട്ടി പ്പ് നടത്തിയതെന്നാണ് പറയപ്പെടുന്നത്. പ്രായം ചെന്നവരെയും ഭിന്ന ശേഷിക്കാരെയും ലക്ഷ്യം വച്ചാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!