മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപ സമിതി മണ്ണാര്‍ ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ ജനപ്രതിനിധി കള്‍ക്ക് സ്വീകരണം നല്‍കി.ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.സംഘടന രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെ ന്നത് സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനമാണെന്നും സംഘടന യുടെ ബൈലോ പ്രകാരവും സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കാ തെയും ഇത്തരം ഒരു നടപടിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെ ന്നും അദ്ദേഹം പറഞ്ഞു.സംഘടനയില്‍ ജനാധിപത്യത്തെ അംഗീക രിക്കാത്തവരെ പൊതുസമൂഹം തിരിച്ചറിയണമെന്നും ബാബുകോ ട്ടയില്‍ കൂട്ടിച്ചേര്‍ത്തു.മണ്ണാര്‍ക്കാട്ടെ വ്യാപാരി സമൂഹവുമായി നല്ല ബന്ധത്തില്‍ പോകാനാണ് ഭരണസമിതി ആഗ്രഹിക്കുന്നത് മറുപടി പ്രസംഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ പറഞ്ഞു. യൂ ണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം അധ്യക്ഷനായി.ഏകോപന സമിതി നേതാക്കളായ കെഎ ഹമീദ്,എന്‍.ആര്‍.സുരേഷ്,രമേഷ് പൂര്‍ണ്ണിമ,ജോണ്‍സണ്‍,ഷമീര്‍ യൂണിയന്‍,ഡേവിസണ്‍, കൃഷ്ണകുമാര്‍, ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!