മണ്ണാര്‍ക്കാട് :മണ്ഡലത്തില്‍ ആറ് സ്ഥലങ്ങളിലേക്ക് കൂടി എല്‍ഇഡി ഹൈമാസ്റ്റ് ലൈറ്റുകള്‍ അനുവദിച്ചതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ അറിയിച്ചു.2020-21 സാമ്പത്തിക വര്‍ഷത്തിലെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഹൈമാസ്റ്റ് ലൈറ്റുക ള്‍ അനുവദിച്ചത്.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ കാട്ടുകുളം അത്താണിപ്പടി, എടത്തനാട്ടുകാര ചാത്തന്‍ കുറിശ്ശി ക്ഷേത്ര പരിസ രം, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ മേക്കളപ്പാറ, ആര്യമ്പാവ് ആര്യനമ്പി ക്ഷേത്രം ജംഗ്ഷന്‍,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തി ലെ സൗത്ത് പള്ളിക്കുന്ന് ജംഗ്ഷന്‍,തെങ്കര ഗ്രാമ പഞ്ചായത്തിലെ മുതുവല്ലി ശ്രീ ഉച്ച മഹാകാളി ക്ഷേത്ര പരിസരം എന്നീ സ്ഥലങ്ങളി ലാണ് എല്‍ ഇ ഡി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!