കോട്ടോപ്പാടം: പ്രൈമറി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ ഗണിത പഠനം ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് നടപ്പാക്കുന്ന ‘വീട്ടിലൊരു ഗണിത ലാബ് ‘ പദ്ധതി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കണ്ട റി സ്‌കൂളില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു.യു.പി വിഭാഗത്തിലെ മുഴുവന്‍ കുട്ടികള്‍ ക്കും വീടുകളില്‍ ഗണിത ലാബ് സജ്ജീകരിക്കുന്നതിനുള്ള സാമഗ്രി കള്‍ ചടങ്ങില്‍ വിതരണം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി.5 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം കെ.ടി.അബ്ദുള്ള നിര്‍വ്വഹിച്ചു.പ്രധാനാധ്യാപിക എ. രമണി,വി.പി.ഷൗക്കത്ത്,വി.പി.സലാഹുദ്ദീന്‍,ഹമീദ് കൊമ്പത്ത്, കെ. മൊയ്തുട്ടി,കെ.എ.രതി,എച്ച്.സുബ്രഹ്മണ്യന്‍,പി.ശ്യാമപ്രസാദ്,ജോബി ജോസ്, കെ.ഷമീര്‍,സ്റ്റാഫ് സെക്രട്ടറി കെ.ഉണ്ണിഅവറ എന്നിവര്‍ സം സാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!