കോട്ടോപ്പാടം:തിരുവിഴാംകുന്നിന് സമീപം നിയന്ത്രണം വിട്ട പിക്ക പ്പ് വാന്‍ ചാലിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.തിരുവിഴാം കുന്ന് തോണൂരാന്‍ വീട്ടില്‍ റിയാസുദ്ദീന്‍ (36),നാട്ടുകല്‍ സ്വദേശി അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടോപ്പാടം തിരുവിഴാംകുന്ന് റോ ഡില് മലേറിയം തോടിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരു ന്നു അപകടം.നിര്‍മാണ ഉപകരണങ്ങളുമായി പോവുകയായിരുന്നു പിക്കപ്പ് വാന്‍.തിരുവിഴാംകുന്ന് ഭാഗത്ത് നിന്നും കോട്ടോപ്പാടം ഭാഗ ത്തേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പാതയോരത്തെ ചാലിലേ ക്ക് കൂപ്പുകുത്തുകയായിരുന്നു.റിയാസുദ്ദിന്‍ ഇടത് കൈക്ക് പൊട്ട ലുണ്ട്.അഖിലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഇരുവരും മദര്‍ കെയര്ആശുപത്രിയില് ചികിത്സയിലാണ്.