മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ 20ന് ബുധനാഴ്ച വൈകീ ട്ട് നാല് മണിക്ക് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംഘടനാ നേതാക്ക ളെ നൂറില്‍പ്പരം വാഹനങ്ങളുടേയും യൂത്ത് വിംഗ് പ്രവര്‍ത്തകരുടെ ബൈക്ക് റാലിയോടെയും സമ്മേളന വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ടി നസി റുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.മറ്റ് സംസ്ഥാന – ജില്ലാ ഭാരവാഹികളും യൂത്ത് വിംഗ് സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും.

രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ കാസര്‍ഗോ ഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന ട്രാക്ടര്‍ പരേഡിന് കണ്‍വെന്‍ഷനില്‍ സ്വീകരണം നല്‍കും.കര്‍ഷക ഐക്യദാര്‍ഢ്യ പ്രമേയവും പ്രതിജ്ഞയും നടക്കും.ജില്ലയില്‍ നിന്നും സംഘടനയുടെ സംസ്ഥാന ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലാരക്ഷാ ധികാരി ജോബി വി ചുങ്കത്ത്,ജില്ലാ പ്രസിഡന്റ് വി എം ലത്തീഫ്, നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച് വിജയിച്ച് ഏകോപനസമിതി അംഗങ്ങളായ ജനപ്രതിനിധികള്‍, മണ്ണാര്‍ക്കാട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ മാര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നി വര്‍ക്കും സ്വീകരണം നല്‍കും.മോഷണ ശ്രമത്തിനിടെ പ്രതിയെ സാഹസികമായി പിടികൂടിയ മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീ സര്‍ പിഎം ലിബി,എസ്‌ഐ ആര്‍ രാജേഷ് എന്നിവരെ ആദരിക്കു മെന്നും ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ണാര്‍ക്കാടെത്തുന്ന സംസ്ഥാ ന പ്രസിഡന്റ് ടി നസിറുദ്ദീന്റെ വരവിനെ ഏറെ പ്രതീക്ഷകളോ ടെയാണ് ഉറ്റ് നോക്കുന്നത്.സംഘടനയുടെ രാഷ്ട്രീയപരമായ നില പാട് ഉള്‍പ്പടെ അദ്ദേഹം കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കുമെന്ന് ഭാര വാഹികള്‍ പറഞ്ഞു.പ്രളയം,കോവിഡ് അടക്കമുള്ള ദുരന്തങ്ങളില്‍ പ്രതിസന്ധി പേറുന്ന വ്യാപാരികളെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്നും വ്യാപാരികള്‍ ചൂണ്ടി ക്കാട്ടി.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫിറോ സ് ബാബു,നിയോജക മണ്ഡലം പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി, സെ ക്രട്ടറി ഖാജ ഹുസൈന്‍,ട്രഷറര്‍ വി.സി.അബ്ദുള്‍ റസാഖ്,സോനു ശിവന്‍,ഹംസ തച്ചംപറ്റ,സെബാസ്റ്റ്യന്‍,ഷാജഹാന്‍ കാപ്പില്‍ തുടങ്ങി യവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!