പാലക്കാട്:ജില്ലയുടെ ജനകീയ നേതാവ് കെവി വിജയദാസ് എംഎല്‍ എക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,സ്പീക്കര്‍ കെ. ശ്രീരാമകൃഷ്ണന്‍,ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വ്യവ സായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ എന്നിവര്‍ അന്തിമോപചാര മര്‍പ്പിച്ചു.എം.എല്‍.എ യുടെ എലപ്പുള്ളിയിലെ വസതിയിലും എലപ്പുള്ളി ജി യു പി സ്‌കൂളിലും സിപിഎം ജില്ലാ കമ്മിറ്റി ഓഫീ സിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലാണ് സംസ്‌കരിച്ചത്.

നവംബര്‍ 28ന് കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേ ജ് ആശുപത്രിയില്‍ ചികിത്സിക്കുകയും നെഗറ്റീവാകുകയും ചെയ്തി രുന്നു. പിന്നീട് മറ്റ് അസുഖങ്ങളെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാ വം ഉണ്ടാവുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരു ന്നു. ജനുവരി 18ന് രാത്രി 8.30 ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശു പത്രിയിലായിരുന്നു അന്ത്യം.

കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റായ കെ. വി വിജയദാസ് 1995 ല്‍ നിലവില്‍ വന്ന ജില്ലാ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായി രുന്നു. 2011 മുതല്‍ കോങ്ങാട് എംഎല്‍എയാണ് അദ്ദേഹം. രാജ്യത്തി ന് തന്നെ മാതൃകയായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് ജില്ലാ പഞ്ചായത്ത്പ്രസിഡന്റായിരിക്കെയാണ് നടപ്പിലാക്കിയത്. വി കസനം വാക്കിലല്ല പ്രവൃത്തിയിലാണെന്ന് അദ്ദേഹം എംഎല്‍എയാ യപ്പോഴും തെളിയിച്ചു.മികച്ച കര്‍ഷകന്‍ കൂടിയായ വിജയദാസ് കര്‍ ഷകരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ മിക വ് കാണിച്ചു.കര്‍ഷകര്‍ക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന വിജ യദാസ് മണ്ഡലത്തിലേയും ജില്ലയിലേയും ജനകീയനായ നേതാവ് കൂടിയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!