തച്ചമ്പാറ: മാച്ചാംതോട് ചെന്തണ്ട് പാറമട പരിസര പ്രദേശത്ത് അന ധികൃത മദ്യവില്‍പ്പന വ്യാപകമാകുന്നതായി ആക്ഷേപം. സംഘം ചേര്‍ന്നടക്കം മദ്യവില്‍പ്പന നടത്തുന്നുണ്ട്.വഴിയിലിരുന്ന് മദ്യപിക്കു ന്നവര്‍ യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അസ ഭ്യവര്‍ഷ നടത്തുന്നതും പതിവാണ്.നേരത്തെ ഇവിടെ മദ്യസല്‍ക്കാര വുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചി രുന്നു.അനധികൃത മദ്യവില്‍പ്പനക്കെതിരെ നിരവധി തവണ അധി കൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാ യിട്ടില്ല.ചെന്തുണ്ട് ഭാഗത്തെ മദ്യവില്‍പ്പന തടയാന്‍ ജനകീയ സമിതി രംഗത്തെത്തിയിട്ടുണ്ട്.അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയു ണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!