മണ്ണാര്‍ക്കാട്: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മനുഷ്യാവകാശ, പരിസ്ഥിതി സംരക്ഷണ സംഘടന യായ എച്ച് ആര്‍ പി ഇ എമ്മിന്റെ ‘ നേതൃത്വത്തിലുള്ള ഇലയാട പ്രയാണം മണ്ണാര്‍ക്കാടെത്തി.സംസ്ഥാനസെക്രട്ടറി നയിക്കുന്ന ഈ യാത്ര എല്ലാ ജില്ലകളിലും പ്രധാന പട്ടണങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. ഡിസംബര്‍ 12 ന് പാലക്കാട് രക്തസാക്ഷി മണ്ഡപത്തി ല്‍ നിന്നുമാണ് പ്രയാണം തുടങ്ങിയത്. 20ന് രാജ്ഭവനില്‍ എത്തി ഗവ ര്‍ണ്ണര്‍ക്ക് നിവേദനവും നെല്‍കിഴിയും നല്കുന്നതോടെ പര്യവസാന മാകും.ഒരു കര്‍ഷകന്‍ കൊടുത്ത ഇടങ്ങഴി നെല്ല് മുണ്ടിന്റെ തലപ്പ ത്ത് വാങ്ങി കെട്ടിയ ഒരു പിടി കിഴിയുമായുള്ള ഇല വസ്ത്രമാക്കി യുള്ള ക്രിയാത്മക യാത്രയാണിത്.കര്‍ഷകസമരത്തിന് ഐക്യദാര്‍ ഢ്യം പ്രഖ്യാപിച്ചുള്ള നിവേദനമാണ് രാഷ്ട്രപതിക്ക് നല്‍കുവനായി ഗവര്‍ണര്‍ക്ക് കൈമാറുന്നത്.ദേശീയ ചെയര്‍മാന്‍ ജോര്‍ജ് സിറിയക്ക് ,സെക്രട്ടറി ജയ്സണ്‍ ഡൊമനിക്ക്,ട്രഷറര്‍ ബഷീര്‍ ഹാജി മങ്കട, ദേശീ യ അംഗം ബാലകൃഷ്ണന്‍ കൂട്ടിലങ്ങാടി, പെരിന്തല്‍മണ്ണ താലൂക്ക് ഭാര വാഹികളായ സുകുമാരന്‍ മങ്കട, ഓഫീസ് മീഡിയ കോഡിനേറ്റര്‍ രാഹുല്‍ വലമ്പൂര്‍ ,ബഷീര്‍ തിരൂര്‍ക്കാട്, റഫീക്ക് അങ്ങാടിപ്പുറം, നൗഷാദ് മണ്ണാര്‍ക്കാട്, കല്ലടി നെജ്മല്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.