മണ്ണാര്‍ക്കാട്:ജനുവരി 15, ദേശീയ പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ മണ്ണാര്‍ക്കാട് യൂത്ത് വിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവിലേക്ക് നിര്‍ധന രോഗികള്ക്കാവശ്യ മായ അഡ്ജസ്റ്റബിള് കട്ടില് നല്കി.പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ ജില്ലയില്‍ എല്ലാ യൂത്ത് വിംഗ് യൂണിറ്റുകളും സജീവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്ന നിര്‍ദ്ദേശത്തിന്റെ ഭാഗ മായാണ് കട്ടില് നല്‍കിയത്.യൂണിറ്റ് ജന:സെക്രട്ടറി രമേഷ് പൂര്‍ണ്ണമ, ട്രഷറര്‍ പി.യു.ജോണ്സന്, ജില്ലാ യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീര്‍ മണ്ണാര്‍ക്കാട്, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഷമീര്‍ വികെഎച്ച്, റനീഷ്, ഹാരിസ് മാളിയേക്കല്‍, മിന്‍ഷാദ്, സിബി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഭാരവാഹികളായ ഉബൈദ് മാസ്റ്റര്‍, സികെ മുഹമ്മദ്, മൊയ്തീന്, ഷെബീന തുടങ്ങിയവര്‍ പങ്കെടുത്തു.