മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ ക്കെതിരെയുള്ള പ്രക്ഷോഭ സമരങ്ങളും പ്രചരണ പരിപാടികളും ശ ക്തിപ്പെടുത്താന്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലംമുസ്ലിം ലീഗ് പ്രവ ര്‍ത്തക സമിതി യോഗം തീരുമാനിച്ചു.ഈ മാസം 23 ന് യു.ഡി.എഫ് നേതൃത്വത്തില്‍ നടക്കുന്ന നിയോജകമണ്ഡലം തല കൂട്ടധര്‍ണയും ഫെബ്രുവരി 8 ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് നല്‍കുന്ന സ്വീകരണ സമ്മേളനവും വന്‍ വിജയമാ ക്കും.ഫെബ്രുവരി രണ്ടാം വാരത്തില്‍ മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ വിശദീകരണ ജാഥ മണ്ഡല ത്തിലെ എല്ലാ പഞ്ചായത്തുകളിലും പര്യടനം നടത്തും.തദ്ദേശ സ്ഥാ പന തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുനില സൂക്ഷ്മമായി വിലയിരു ത്തുന്നതിനും സംഘടനാപരമായ പോരായ്മകള്‍ പരിഹരിക്കുന്നതി നുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി വിവിധ ഭാരവാഹി കള്‍ക്ക് ചുമതല നല്‍കി.
ഫായിദ ടവറില്‍ നടന്ന പ്രവത്തകസമിതിയുടെ സമ്പൂര്‍ണ യോഗം ജില്ലാ വൈസ് പ്രസിഡണ്ട് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍ അധ്യ ക്ഷനായി.ജനറല്‍ സെക്രട്ടറി സി.മുഹമ്മദ്ബഷീര്‍,ജില്ലാ സെക്രട്ട റിമാരായ അഡ്വ.ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍,റഷീദ് ആലാ യന്‍, മണ്ഡലം ഭാരവാഹികളായ ടി.കെ.മരക്കാര്‍, എം.കെ. മുഹമ്മ ദലി,കെ.ആലിപ്പുഹാജി,ആലായന്‍ മുഹമ്മദലി,റഷീദ് മുത്തനില്‍, ഹമീദ് കൊമ്പത്ത്,ഹുസൈന്‍ കോളശ്ശേരി,സി.ഷഫീഖ് റഹ്മാന്‍, ഹുസൈന്‍ കളത്തില്‍, നാസര്‍ പുളിക്കല്‍,എം.കെ.ബക്കര്‍,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍,സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഹംസ,പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, പി.മുഹമ്മദലി അന്‍സാരി, കെ.സി.അബ്ദുറഹിമാന്‍,കെ.പി.ഉമ്മര്‍,യൂസഫ് പാക്കത്ത്,പി. ഷാന വാസ്,അസീസ് പച്ചീരി, കെ.ടി.ഹംസപ്പ, കെ.ടി.അബ്ദുള്ള,മുജീബ് മല്ലിയില്‍,ടി.കെ. ഫൈസല്‍,പി.മുജീബ്,മണ്ഡഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി,ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം,ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി,കര്‍ഷകസംഘം മണ്ഡലം പ്രസിഡണ്ട് പി. മൊയ്തീന്‍,പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് സി.കെ. അബ്ദു റഹ്മാന്‍,ജനറല്‍ സെക്രട്ടറി സത്താര്‍ പടുവില്‍ സംബന്ധിച്ചു.
മണ്ഡലം പ്രവര്‍ത്തക സമിതിയിലേക്ക് വി.ടി.ഹംസ മാസ്റ്റര്‍(വൈസ് പ്രസിഡണ്ട്), കെ.ടി.അബ്ദുള്ള,മുജീബ് മല്ലിയില്‍ (ജോ.സെക്രട്ടറി മാര്‍),സൈനുദ്ദീന്‍ ആലായന്‍,അലി മഠത്തൊടി,പടുവില്‍ മാനു (അംഗങ്ങള്‍)എന്നിവരെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.