മണ്ണാര്‍ക്കാട്:കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ വി വിധ സ്റ്റാന്റിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായി മുസ് ലിം ലീഗി ലെ പാറയില്‍ മുഹമ്മദലി(ക്ഷേമകാര്യം),റഫീന റഷീദ് മുത്തനില്‍ (വികസനം),കോഴിശ്ശേരി റജീന ടീച്ചര്‍(ആരോഗ്യ-വിദ്യാഭ്യാസം) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.പന്ത്രണ്ടംഗ മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ലീഡര്‍ കൂടിയായ മുഹമ്മദലി പത്താം വാര്‍ഡ് ആര്യമ്പാവില്‍ നിന്നും റജീന ടീച്ചര്‍ 12-ാം വാര്‍ഡ് വടശ്ശേരിപ്പുറത്ത് നിന്നും റഫീന 17-ാം വാര്‍ഡ് കൊടുവാളിപ്പുറത്ത് നിന്നുമാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.22 അംഗ ഭരണസമി തിയില്‍ യു.ഡി.എഫ് -15,എല്‍.ഡി.എഫ്- 5,സ്വതന്ത്രര്‍ – 2 എന്നിങ്ങനെ യാണ് കക്ഷിനില. മുസ് ലിം ലീഗിലെ അക്കര ജസീന പ്രസിഡണ്ടും കോണ്‍ഗ്രസിലെ ശശി ഭീമനാട് വൈസ് പ്രസിഡണ്ടുമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!