മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരെ തി രഞ്ഞെടുത്തു.നാല് സ്ഥിരം സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പി ല്‍ രണ്ട് വീതം കോണ്‍ഗ്രസും മുസ്ലിം ലീഗും നേടി.ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റായ ചെറൂട്ടി മുഹമ്മദ് ആണ് ധനകാര്യ സ്ഥി രം സമിതി അധ്യക്ഷന്‍.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനാ യി മുസ്തഫ വറോടന്‍,വികസന സ്ഥിരം സമിതി അധ്യക്ഷയായി കെ. പി.ബുഷറ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി എം തങ്കം,എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.ബിഡിഒ മോഹനകൃഷ്ണന്‍ വരണാധികാരിയായിരുന്നു.
മഹാമാരിയുടെ കാലത്ത് ആരോഗ്യ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന പശ്ചാത്തലത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തി ന് കീഴില്‍ മാലിന്യമ പ്ലാന്റ് സ്ഥാപിക്കേണ്ടത് ആവശ്യകതയാണെ ന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍ പറ ഞ്ഞു.ഇതിനായി സ്ഥലം കണ്ടെത്തണം.ബ്ലോക്കിന് കീഴിലുള്ള പഞ്ചാ യത്തുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് പ്ലാന്റിലെത്തി സം സ്‌കരിച്ച് ജൈവവളമാക്കി വില്‍പ്പന നടത്താന്‍ സാധിക്കുന്ന തര ത്തിലുള്ള പദ്ധതിയാണ് നടപ്പിലാക്കേണ്ടത്.നെല്‍കര്‍ഷകരെ പ്രോ ത്സാഹിപ്പിക്കാന്‍ സംഭരണ കേന്ദ്രം ആരംഭിക്കണം.കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ല് അരിയാക്കി തനത് ബ്രാന്‍ഡില്‍ വിപ ണനം നടത്താന്‍ സാധിക്കുന്ന തരത്തിലുള്ള പദ്ധതിയും ആവശ്യക തയാണ്.മണ്ണാര്‍ക്കാട് നഗരത്തിലെ വാഹന തിരക്ക് കുറക്കാന്‍ ചങ്ങലീരിയില്‍ നിന്നും കുമരംപുത്തൂരില്‍ എത്താവുന്ന വിധത്തി ല്‍ ബൈപാസിനുള്ള പദ്ധതിയും മുസ്തഫ വറോടന്‍ മുന്നോട്ട് വെച്ചു.
അനുമോദന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെ ഉമ്മുസല്‍മ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, മുസ്തഫ വറോടന്‍,ബുഷറ,എം.ലത,വി.പ്രീത എന്നിവര്‍ സംസാരിച്ചു.