മണ്ണാര്‍ക്കാട്:കേരള പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നജാത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പാലിയേറ്റീവ് കെയര്‍ യൂണി റ്റിന്റെയും കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സംയുക്താഭി മുഖ്യത്തില്‍ താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് സ്റ്റാ ഫുകളും വിദ്യാര്‍ത്ഥികളും രക്തം നല്‍കും.രാവിലെ 8.30ന് താലൂക്ക് ആശുപത്രിയില്‍ വെച്ചു നടക്കുന്ന ക്യാമ്പില്‍ കോളേജില്‍ നിന്ന് നൂറോളേം പേര് രക്തദാനം നടത്തും. രക്തദാനത്തിന് അധ്യാപകര്‍ നേതൃത്വം നല്‍കും. 4 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന നജാത്ത് കോളേജ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും ആശ്രിതര്‍ക്കും ഉച്ചഭക്ഷണം നല്കല്, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് സഹായ ങ്ങള് നല്കല്, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങേകുന്ന പദ്ധതികള്‍ എന്നിവ നടത്തി വരുന്നുണ്ടെന്ന് കോഡിനേറ്റര്‍ മുഹമ്മദ് അസ് ലം അറിയിച്ചു.