അലനല്ലൂര്‍:തിരഞ്ഞെടുപ്പ് പര്യടന വേളയില്‍ നല്കിയ റോഡ് എന്ന വാഗ്ദാനം പാലിച്ച് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലതയുടെ മാതൃക.അലനല്ലൂര്‍ മാരിയമ്മന്‍ കോവിലിന് സമീപത്തെ പത്തോളം കുടുംബങ്ങള്‍ക്കാണ് പ്രസിഡന്റിന്റെ ഇടപെടലിലൂടെ വഴിയൊരുങ്ങിയത്.നേരത്തെ ഇടുങ്ങിയ വഴിയാണ് ഉണ്ടായിരുന്നത്. രോഗികളുള്‍പ്പടെയുള്ളവരെ ആശുപത്രിലെത്തിക്കാനും മറ്റുമെല്ലാം പ്രദേശവാസികള്‍ ഏറെ പ്രയാസം അനുഭവിച്ചിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്ത്ഥിച്ചെത്തിയപ്പോഴാണ് കുടുംബങ്ങള്‍ വഴിപ്രശ്നം മുള്ളത്ത് ലതക്ക് മുന്നില്‍ അവതരിപ്പി ച്ചത്.കുട്ടപ്പന് മുള്ളത്ത്,അജയന് മുള്ളത്ത്,ഹബീബ് അന്‍സാരി, ഗോ പി,പട്ടല്ലൂര്‍ കുടുംബാംഗങ്ങളായ സുദേവന്,ഷാജി എന്നിവരാണ് വഴി വീതി കൂട്ടുന്നതിനായുള്ള സ്ഥലം വിട്ട് നല്‍കിയത്.
പ്രസിഡന്റ് മുള്ളത്ത് ലത,കറുത്താട്ട് മണികണ്ഠ രാജീവ്, ഹബീ ബുള്ള അന്‍സാരി,നവാസ് ചോലയില്‍ എന്നിവരുടെ നേതൃത്വ ത്തിലാണ് വഴി നിര്‍മിച്ചത്.