മണ്ണാര്‍ക്കാട് :നഗരത്തിന്റേയും തെങ്കര ഗ്രാമ പഞ്ചായത്തിന്റേയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായ കുടിവെള്ള വിതരണ പദ്ധ തിയുടെ ശിവന്‍കുന്ന് ജലസംഭരണ നിര്‍മിക്കുന്നതിന് ഭരണ സാങ്കേ തിക അനുമതിയായി.ശിവന്‍കുന്നില്‍ ഗ്യാസ് ഗോഡൗണ്‍ പരിസര ത്തുള്ള പത്ത് സെന്റ് സ്ഥലത്ത് പത്ത് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സം ഭരണിയാണ് നിര്‍മിക്കുക.ഇതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. ടെണ്ട ര്‍ നടപടികള്‍ നടന്ന് വരുന്നതായും ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീ ര്‍ അറിയിച്ചു.സ്ഥലം ചെയര്‍മാന്‍ ഫായിദ ബഷീര്‍,വൈസ് ചെയര്‍ പേഴ്‌സണ്‍ പ്രസീദ ടീച്ചര്‍,തെന്നാരി വാര്‍ഡ് കൗണ്‍സിലര്‍ കമലാക്ഷി എന്നിവര്‍ സന്ദര്‍ശിച്ചു.